Shaiju Thomas Njarackal

പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കല്‍. കണ്‍വന്‍ഷന്‍ പ്രഭാഷകന്‍, വേദാദ്ധ്യാപകന്‍, എഴുത്തുകാരന്‍, സഭാ ശുശ്രൂഷകന്‍ എന്നി നിലകളില്‍ പ്രവര്‍ത്തിക്കുന്നു. പെന്തക്കോസ്തല്‍ യൂത്ത് കൗണ്‍സിലിന്റെ സ്‌റ്റേറ്റ് മീഡിയ കണ്‍വീനര്‍, ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്‌റ്റേറ്റ് മീഡിയാ സെക്രട്ടറി, ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ റൈറ്റേഴ്‌സ് ഫെലോഷിപ്പിന്റെ ഔദ്യോഗിക നാവായ ഗോസ്പല്‍ എക്കോസ് എഡിറ്റര്‍, പത്രപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ അസോസിയേഷന്‍ ഓഫ് ക്രിസ്ത്യന്‍ തിങ്കേഴ്‌സിന്റെ നാഷണല്‍ എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗം, യുഗാന്ത്യ സന്ദേശം, ജ്യോതിമാര്‍ഗ്ഗം എന്നി പത്രങ്ങളുടെ മാനേജര്‍, സെമി സെക്യുലര്‍ പത്രമായ അമേരിക്കയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന എക്‌സപ്രസ്സ് ഹെറാള്‍ഡ് പത്രത്തിന്റെ സബ്ബ് എഡിറ്റര്‍, ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്‌റ്റേറ്റ് ചെങ്ങന്നൂര്‍ ഡിസ്ട്രിക്ടിലെ ചെറിയനാട് സഭയുടെ പാസ്റ്ററുമാണ്.