Sunday 24 May 2015

Convention


കണ്‍വന്‍ഷന്‍
കുറ്റിച്ചല്‍: ഇന്‍ഡ്യാ പെന്തക്കോസ്ത് ഫെയ്ത്ത് മിഷന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ കുറ്റിച്ചല്‍ ബഥേല്‍പുരം കല്ലറത്തോട്ടത്തിനു സമീപം കണ്‍വന്‍ഷനും പവ്വര്‍ കോണ്‍ഫറന്‍സും നടന്നു. പാസ്റ്റര്‍മാരായ ഷൈജു തോമസ് ഞാറയ്ക്കല്‍, സ്റ്റാന്‍ലി, ഷിജു റോബിന്‍സണ്‍, എന്‍ ബോവസ് എന്നിവര്‍ ദൈവവചനം ശുശ്രൂഷിച്ചു. പാസ്റ്റര്‍ ജോണ്‍ ക്രിസ്റ്റഫര്‍, സെന്റര്‍ പാസ്റ്റര്‍ ജോണ്‍, രാജന്‍ വിക്ടര്‍ എന്നിവര്‍ അദ്ധ്യക്ഷത വഹിച്ച് യോഗങ്ങള്‍ക്ക് സഹോദരന്മാരായ ലാലി, കൊച്ചുണ്ണി, ജസ്റ്റസ്, രാജന്‍ എന്നിവര്‍ നേതൃത്വം നല്കി.
പാസ്റ്റേഴ്‌സ് കോണ്‍ഫ്രന്‍സ്
മാനന്തവാടി: ന്യൂ ഇന്‍ഡ്യാ ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് ന്യൂ ഇന്‍ഡ്യാ ബൈബിള്‍ ചര്‍ച്ചിന്റെ 2 ദിവസത്തെ മലബാര്‍ മേഖല പാസ്റ്റേഴ്‌സ് കോണ്‍ഫറന്‍സും കണ്‍വന്‍ഷനും നടന്നു. മലബാര്‍ മേഖലയിലെ ആറു ജില്ലകളില്‍ നിന്നുള്ള പാസ്റ്റര്‍മാരും വിശ്വാസികളും പങ്കെടുത്ത യോഗത്തില്‍ പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കല്‍ ദൈവവചനം ശുശ്രൂഷിച്ചു. ന്യൂ ഇന്‍ഡ്യാ ക്വയര്‍ ഗാനങ്ങള്‍ ആലപിച്ചു. ന്യൂ ഇന്‍ഡ്യാ ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്‍ മലബാര്‍ മേഖല ഡയറക്ടര്‍ റവ. എന്‍. സി ജോസഫ് ഈ യോഗങ്ങള്‍ക്ക് നേത്യത്വം നല്‍കി.
ഉപവാസ പ്രാര്‍ത്ഥന
കലഞ്ഞൂര്‍: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കലഞ്ഞൂര്‍ സഭയുടെ ആഭിമുഖ്യത്തില്‍ സഭയില്‍ ഉപവാസ പ്രാര്‍ത്ഥന നടന്നു. പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കല്‍ ദൈവവചനം ശുശ്രൂഷിച്ചു. ഉപവാസ പ്രാര്‍ത്ഥനയുടെ ഫലമായി സഭ ആത്മീകമായി ഉണരുകയും അനേകര്‍ വിടുതല്‍ പ്രാപിക്കുയും ചെയ്തു. സഭാ പാസ്റ്റര്‍ ആഷിഷ് ആന്റണി അലക്‌സാണ്ടര്‍ യോഗങ്ങള്‍ക്ക് നേതൃത്വം നല്കി.












Media Semiar

തിരുവല്ലായില്‍ ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന മാധ്യമ സെമിനാറില്‍ ഘര്‍വാപസിയും മതപരിവര്‍ത്തനവും എന്ന വിഷയത്തില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.